വടകരയില്‍ കൊവിഡ് കുതിച്ച് ഉയര്‍ന്നു

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രോഗബാധിതര്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ എല്ലാവിധ ഒത്തുകൂടലുകളും കര്‍ശനമായി നിരോധിച്ചതായും കൊവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്നിവ ക്രമത്തില്‍

ചോറോട് 2
കിട്ടപ്പാറ12
കൊയിലാണ്ടി മുനിസിപ്പാലിറ്റി 24
മേപ്പയൂര്‍12
ഒളവണ്ണ 2
തിരുവള്ളൂര്‍ 19

അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു

കൊവിഡ്വ്യാപിക്കുന്നതിനെ തുടര്‍ന്നു ജില്ലയില്‍ ബീച്ച്, ഡാം തുടങ്ങിയി വിനോദ സഞ്ചാര മേഖലകളില്‍ വൈകീട്ട് അഞ്ചു മണിക്കു ശേഷം പ്രവേശനം നിരോധിച്ചു. പ്രവേശനം നിയന്ത്രിക്കാന്‍ സംവിധാനമുള്ള വിനോദ കേന്ദ്രങ്ങളില്‍ ഒരേ സമയം 200 പേരില്‍ കൂടുതല്‍ പാടില്ല. പോലീസ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന ജില്ല കലകടര്‍ ഉത്തരവിട്ടു.

ഏറാമല, തുറയൂര്‍, വില്യാപ്പള്ളി, ചോറോട്, പയ്യോളി, മൂടാടി, കൊയിലാണ്ടി, വടകര, കൂത്താളി, കാക്കൂര്‍, കട്ടിപ്പാറ, അരിക്കുളം, മേപ്പയ്യൂര്‍, കീഴരിയൂര്‍, ചെങ്ങോട്ടുകാവ്, ഉള്ള്യരി, എടച്ചേരി എന്നിവിടങ്ങളില്‍ നൂറു കിടക്കകളില്‍ കുറയാത്ത ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കണം. കോഴിക്കോട് കോര്‍പറേഷനില്‍ സാധ്യമായ എണ്ണം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തയാറാക്കാനും കലകടര്‍ ഉത്തരവിട്ടു. കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ജില്ലയിലെ പ്രധാന് ഉദ്യോഗസ്ഥരെ ഇന്‍സിഡന്റല്‍ കമാന്‍ഡര്‍മാരായി ജില്ല കലകടര്‍ നിയോഗിച്ചു.

കോഴിക്കോട് താലൂക്കില്‍ സബ് കലക്ടര്‍ ജി.പ്രിയങ്കയും വടകരയില്‍ അസി. കലകടര്‍ അനുപം മിശ്രയും താമരശ്ശേരിയില്‍ അസി.കലകടര്‍ ശ്രീധന്യ സുരേഷും കൊയിലാണ്ടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരിയും ഇന്‍സിഡന്റല്‍ കമാന്‍ഡറുടെ ചുമതല വഹിക്കും.
ഓരോ പോലീസ് സ്റ്റേഷനിലും എഎസ്‌ഐ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പട്രോളിംഗ് സംഘത്ത നിയോഗിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഈ സംഘം നിരീക്ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here