
മന്‍സൂര്‍ കേസ് പ്രതി രതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കി രതീഷിന്റെ അമ്മ. മകന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗാണെന്നും രതീഷിന്റെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
ലീഗ് ഗൂഢാലോച നടത്തിയാണ് മകനെ പ്രതി ചേര്‍ത്തത്. തിരഞ്ഞെടുപ്പ് ദിവസം ലീഗുകാര്‍ മര്‍ദ്ദിച്ചതായി മകന്‍ തന്നോട് പറഞ്ഞിരുന്നു.
മകന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി വേണമെന്നും രതീഷിന്റെ അമ്മ പത്മിനി കൂലോത്ത് ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here