കേന്ദ്രത്തിന് തിരിച്ചടി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കി ഹൈക്കോടതി

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടിയായ ഹൈക്കോടതി ഉത്തരവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിന് രൂക്ഷ വിമര്‍ശനവും. ഭരണഘടനയുടെ അനുഛേദം 324 പ്രകാരം തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം കമ്മീഷനില്‍ നിക്ഷിപ്തമാണന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി നിലവിലുള്ള സഭയുടെ കാലാവധിയും അംഗങ്ങളുടെ കാലാവധിയും തീരുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ജനപ്രാതിനിധ്യ നിയമ പ്രകാരമുള്ള വ്യവസ്ഥയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനെ ഓര്‍മ്മിപ്പിച്ചു.

ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും പാലിക്കാന്‍ കമ്മീഷന് ബാധ്യതയുണ്ട്. രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നത് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് സമയക്രമം തീരുമാനിച്ച ശേഷമാണ് നിയമമന്ത്രാലയം ഇടപെട്ടതും കമ്മീഷന്‍ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതും. പുതിയ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച കമ്മീഷന്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നടപടിയിലേക്ക് കടന്നതു തന്നെ കേരളത്തിലെ സാഹചര്യം അറിഞ്ഞുകൊണ്ടാണ്.

വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വിജ്ഞാപനം പുറപ്പെടുവിച്ചാലെ പുതിയ നിയമസഭ നിലവില്‍ വരൂ.മുന്‍പ് പ്രഖ്യാപിച്ച സമയക്രമമനുസരിച്ച് മെയ് 2ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പ് നടത്താനുള്ള
അധികാരം കമ്മീഷനാണന്ന് കരുതി ഏതെങ്കിലും തീയതി പ്രഖ്യാപിക്കാമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. ഭരണഘടനയുടെ അനുഛേദം 324 പ്രകാരം സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കമ്മീഷന് നിയമപരമായ ബാധ്യതയുണ്ട്. ഉത്തരവാദിത്തങ്ങളെക്കുറിച്ച് കമ്മീഷന് ധാരണ ഉണ്ടായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

യഥാസമയം തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ തന്നെ കോടതിയെ അറിയിച്ചിട്ടുള്ളതിനാല്‍ പരാതികള്‍ ഇല്ലാതെ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തണം. പുതിയ നിയമസഭ നിലവില്‍ വരുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പിനുള്ള നടപികള്‍ സ്വീകരിക്കണം–ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News