
ഫഹദ് ചിത്രങ്ങള്‍ ഉപരോധിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തീയേറ്റര്‍ സംഘടനയായ ഫിയോക്. ഫഹദുമായി തര്‍ക്കങ്ങളില്ലെന്നും ഫിയോക് വ്യക്തമാക്കി.
ഫഹദ് ഫാസില്‍ ചിത്രങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഫഹദ് ഫാസിലുമായോ സിനിമകളുമായോ യാതൊരുവിധ തര്‍ക്കങ്ങളുമില്ലെന്നും ഫിയോക് വ്യക്തമാക്കി. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഫിയോക് ഇക്കാര്യം അറിയിച്ചത്.
തുടര്‍ച്ചയായി ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിന് വിലക്കേര്‍പ്പെടുത്തുമെന്ന് സിനിമാ തീയേറ്റര്‍ സംഘടനയായ ഫിയോക്ക് പറഞ്ഞതായി വാര്‍ത്ത പ്രചരിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here