
കൊവിഡ് വ്യാപന ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി. സെന്‍സെക്സ് 1,707.94 പോയിന്റ് താഴ്ന്ന് 47,883.38ലും നിഫ്റ്റി 524.10 പോയിന്റ് ഇടിഞ്ഞ് 14,310.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത വില്പന സമ്മര്‍ദമാണ് വ്യാപാരത്തിലുടനീളം പ്രകടമായത്.
ബിഎസ്ഇയിലെ 2433 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 493 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 171 ഓഹരികള്‍ക്ക് മാറ്റമില്ല. സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബാങ്ക് സൂചികയാണ് കനത്ത നഷ്ടമുണ്ടാക്കിയത്. സൂചിക ഏഴുശതമാനത്തിലേറെ താഴ്ന്നു.
ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഡിവീസ് ലാബ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടു.
ഓട്ടോ, എനര്‍ജി, ഇന്‍ഫ്ര, മെറ്റല്‍ സൂചികകള്‍ 4-5ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയ്ക്കും സ്മോള്‍ ക്യാപ് സൂചികകയ്ക്കും 4-5ശതമാനത്തോളം നഷ്ടമായി.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here