കണ്ണൂരിലെ വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യ ; ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം ലഘൂകരിക്കണമെന്ന ആവശ്യവുമായി സംഘടനകള്‍

കണ്ണൂരിലെ വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍, ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം ലഘൂകരിക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടനകള്‍.

ബാങ്കിംഗ് ഇതര ഇടപാടുകള്‍ക്കായി ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിക്കുന്ന മാനേജ്‌മെന്റുകളുടെ നടപടി അവസാനിപ്പിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.

ബാങ്കുകളുടെ അശാസ്ത്രീയ ലയനം, തൊഴില്‍ അന്തരീക്ഷം കലുഷിതമാക്കിയെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി. സംസ്ഥാന വ്യാപകമായി ബാങ്ക് ജീവനക്കാര്‍ കരിദിനം ആചരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News