ഹോട്ടലുകളും കടകളും 9 മണി വരെ മാത്രം; പരിപാടികളില്‍ പാക്കറ്റ് ഫുഡ് മാത്രം; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു

കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനം ശക്തമാകുന്നതിനിടെ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം.

പൊതുപരിപാടികളില്‍ അടക്കമുള്ളവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനം. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേരെ മാത്രമെ പങ്കെടുക്കാന്‍ അനുവദിക്കൂ. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണം.

ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് അടയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹോട്ടലുകളില്‍ 50 ശതമാനം മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവുയെന്നും നിര്‍ദ്ദേശമുണ്ട്.

പൊതുപരിപാടികളില്‍ സദ്യ പാടില്ല. പാക്കറ്റ് ഫുഡുകള്‍ മാത്രമേ പാടുള്ളുവെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ചടങ്ങുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുകണി ദര്‍ശനത്തിനും അനുമതിയുണ്ട്. രാവിലെ 2.30 മുതല്‍ 4.30 വരെയാണ് അനുമതി. ആദ്യം വിഷുകണി ചടങ്ങുകളില്‍ മാത്രമാക്കാന്‍ ഉദ്ദേശിച്ചിരുന്നു.

അതേസമയം ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here