
വയനാട് ബത്തേരി ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായി പരാതി.കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ രണ്ട് ബസ്സുകള്‍ വാടകക്കെടുത്ത് ജില്ലയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് യാത്ര നടത്തിയത്.
യാത്രക്കിടെ ബസ്സിന് മുകളില്‍ കയറി യാത്ര ചെയ്യുകയും കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ആഘോഷങ്ങള്‍ നടത്തുകയും ചെയ്‌തെന്നാണ് പരാതി.
ഡിപ്പോ ഉദ്യോഗസ്ഥരുടെ അറിവോടെയല്ല ഇത്തരം കാര്യങ്ങള്‍ നടന്നതെന്നാണ് ആരോപണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here