വിജയ് ബാബുവിന്റെ പിതാവ് സുഭാഷ് ചന്ദ്ര ബാബു അന്തരിച്ചു

വ്യവസായിയും സിനിമ നിര്‍മാതാവും ആയിരുന്ന കൊല്ലം ലക്ഷ്മിനട ശ്രീലക്ഷ്മിയില്‍ സുഭാഷ് ചന്ദ്ര ബാബു ( സ്‌ബൈസ് ബാബു -75) നിര്യാതനായി.

സിനിമ നടനും നിര്‍മാതാവുമായ വിജയ്ബാബുവിന്റെ പിതാവാണ് മരിച്ചത്. സംസ്‌കാരം ഇന്ന് അഞ്ചിന് പോളയത്തോട് ശ്മശാനത്തില്‍. ആലപ്പുഴ കാവാലം തലച്ചല്ലൂര്‍ വീട്ടില്‍ മായ ബാബു ആണ് ഭാര്യ. മറ്റു മക്കള്‍ വിജയ് ലക്ഷ്മി സൂരജ്, വിനയ് ബാബു.

മരുമക്കള്‍ : കെ എന്‍ സൂരജ്, സ്മിത, ദീപ. അന്തരിച്ച നടന്‍ ജയന്റെ സഹോദരന്‍ അജയനെ നായകനാക്കി 1981 ല്‍ സൂര്യന്‍ എന്ന സിനിമ നിര്‍മിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News