യൂസഫലിയുടെ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വനിതാ പോലീസ് ഓഫീസര്‍ക്ക് പോലീസ് മേധാവിയുടെ ആദരം

കഴിഞ്ഞദിവസം കൊച്ചിയില്‍ ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട വ്യവസായി എംഎ യൂസഫലി അടക്കമുള്ള യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയർ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കേരള പോലീസിന്‍റെ ആദരം. കൊച്ചി പനങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസര്‍ എ.വി ബിജിക്കാണ് പോലീസ് മേധാവി പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും നൽകാൻ തീരുമാനിച്ചത്.

2000 രൂപ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രവും ലഭിക്കും. യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയർ സിവില്‍ പോലീസ് ഓഫീസര്‍ എ.വി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും എന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

ഇന്നലെ രാവിലെയാണ് കൊച്ചി പനങ്ങാട് പോലീസ് സ്റ്റേഷന് സമീപമുള്ള ചതുപ്പ് നിലത്തിലേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തിൽപ്പെട്ട യൂസഫലി അടക്കമുള്ളവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബിജിയും ഭർത്താവുമായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ബിജി അറിയിച്ചതിനെ തുടർന്നായിരുന്നു പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ സ്ഥലത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News