വേനലും വിലക്കുറവും; ഏലം കർഷകർ പ്രതിസന്ധിയിൽ

വണ്ടൻമേട് > വേനൽ കടുത്ത് തുടങ്ങിയതോടെ ജലദൗർലഭ്യം കാർഷിക മേഖലയിലും പ്രതിഫലിച്ചു തുടങ്ങി. ഹൈറേഞ്ചിലെ പ്രധാന കൃഷിയായ ഏലത്തിനാണ് വരൾച്ച പ്രധാനമായും വെല്ലുവിളിയായിരിക്കുന്നത്. വിലയിൽ കാര്യമായ പുരോഗതി ഉണ്ടാവാതെ ഏറ്റക്കുറച്ചിലുകൾ നേരിട്ടു കൊണ്ടിരിക്കുന്നത് കർഷകർക്ക് ആശങ്ക ഉണ്ടാക്കിയിരുന്നു. സീസൺ അവസാനിച്ചിട്ടും ഏലത്തിന്റെ വില കാര്യമായി ഉയരാത്തതാണ് കാരണം. ഇതിന്‌ പിന്നാലെയാണ്‌ വരൾച്ചാ ഭീഷണിയും.

ഇപ്പോൾ ക്രമാധീതമായി ചൂട്‌ കൂടിയതോടെ എല ചെടികൾ ഉണങ്ങാൻ തുടങ്ങി. ഏലതോട്ടങ്ങളിലെ ഏറിയ പങ്കും ജലസംഭരണികൾ വരൾച്ചയെ നേരിടുകയാണ്. കുഴൽ കിണറുകളിൽ പോലും ആവശ്യമായ അളവിൽ വെള്ളം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വേനൽക്കാലത്തിന്റെ ആരംഭത്തിൽ തന്നെ ഒട്ടുമിക്ക തോട്ടങ്ങളിലും മിസ്റ്റ് ഇറിഗേഷനും, സപ്രിങ്ങ്ഗ്ലർ സംവിധാനങ്ങളുമൊക്കെ സജ്ജീകരിച്ചിരുന്നെങ്കിലും ഇപ്പോൾ ആവശ്യമായ വെള്ളം ലഭിക്കുന്നില്ല.

ഏലം വിപണി തിരഞ്ഞെടുപ്പിന്‌ ശേഷം ഉണർവ് പ്രതീക്ഷിച്ചിരുന്നെങ്കിലും കർഷകർക്ക് നിരാശ സമ്മാനിക്കുകയായിരുന്നു.

വിപണി മന്ദഗതിയിലായതോടെ കൂടുതൽ മുതൽ മുടക്കിൽ കൃഷി സംരക്ഷിക്കേണ്ട സ്ഥിതിയിലാണ് കർഷകർ. ഉയർന്ന നിലവാരമുള്ള ഏലക്കായ ലേലത്തിൽ വയ്ക്കാതെ വ്യാപാരം നടത്തുകയും രണ്ടാം തരം ഏലാക്കായ ലേലത്തിന്‌ എത്തുന്നതുമാണ് വിപണി ഉയരാത്തതിന്‌ കാരണമെന്ന് കർഷകർ പറഞ്ഞു. ഇതിന്‌ പിന്നിൽ വൻകിട കച്ചവട ലോബികളുടെ തന്ത്രമാണന്നാണ് ചിലരുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News