മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. രാമപുരം പിലാപറമ്പ് കൊങ്ങുംപ്പാറ ഷമീം, ചുങ്കത്തറ സ്വദേശി ദിവാകരന്‍ എന്നിവരാണ് രണ്ടിടങ്ങളിലായി മിന്നലേറ്റ് മരിച്ചത്.

ഷമിമിന് രാമപുരത്തെ വീട്ടില്‍ വച്ചാണ് മിന്നലേറ്റത്. പരിക്കേറ്റ ഷമീമിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല സ്വര്‍ണം അരിക്കുന്ന ജോലി ചെയ്യുന്നതിനിടയിലാണ് ദിവാകരന് മിന്നലേറ്റത്.

എടവണ്ണയിലെ പുഴയില്‍ വച്ചായിരുന്നു അപകടം. ദിവാകരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here