
കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കി. 3 ആഴ്ചത്തേക്ക് പൊതുയോഗങ്ങള്‍ക്ക് നിരോധനം. ഹോട്ടലുകളില്‍ 50 ശതമാനം മാത്രം പ്രവേശനം. അതിര്‍ത്തികളില്‍ ആര്‍ആര്‍ടി മാപ്പിംഗും റാന്റം പരിശോധനയും നിര്‍ബന്ധമാക്കും.
ടൂറിസം കേന്ദ്രങ്ങള്‍ 5 മണിക്ക് അടക്കണം.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പൊതുപരിപാടികളില്‍ ഹാളിനുള്ളില്‍ 100 പേര്‍ക്ക് മാത്രമേ പ്രവേശനമനുവദിക്കാവൂ. ഹാളിന് പുറത്ത് 200 പേര്‍ മാത്രമേ പാടുള്ളൂ. വിവാഹങ്ങള്‍ക്കുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയിട്ടുണ്ട്.
പാക്കറ്റ് ഭക്ഷണം മാത്രമേ പാടുള്ളൂ. ഹോട്ടലുകളിലും തീയറ്ററുകളിലും 50 ശതമാനം പേര്‍ മാത്രമെ പാടുള്ളു.മേഗാ മേളകള്‍ക്കും ഷോപ്പിംഗ് ഫെസ്റ്റിവലിനും നിരോധനം ഏര്‍പ്പെടുത്തി. രോഗികള്‍ പരമാവധി ഇ സഞ്ചീവിനി ഉപയോഗിക്കണമെന്നും നിര്‍ദേശം. ആര്‍ടിപിസിആര്‍ പരിശോധനയുടെ എണ്ണം കൂട്ടും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here