പാനൂരില്‍ സമാധാന ആഹ്വാനവുമായി എല്‍ഡിഎഫ് ജാഥ

പാനൂരില്‍ സമാധാന ആഹ്വാനവുമായി എല്‍ഡിഎഫ് ജാഥ. ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന യുഡിഎഫിനെ തുറന്നു കാട്ടുന്നതിന് കൂടിയായിരുന്നു സമാധാന സന്ദേശ യാത്ര. കടവത്തൂരില്‍ ആരംഭിച്ച കാല്‍നട ജാഥ പെരിങ്ങത്തൂരില്‍ സമാപിച്ചു.

പാനൂര്‍ പെരിങ്ങത്തൂര്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്‍ ഡി എഫ് മുന്‍കൈ എടുക്കും എന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു സമാധാന സന്ദേശ യാത്ര. നൂറ് കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കാല്‍നട ജാഥയുടെ ഭാഗമായി. കടവത്തൂരില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ യാത്ര ഉദ്ഘാടനം ചെയ്തു.

മുക്കില്‍ പീടികയില്‍ സ്വീകരണ കേന്ദ്രത്തില്‍ സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍ സംസാരിച്ചു.
ലീഗ് പ്രവര്‍ത്തകര്‍ വന്‍ അക്രമം അഴിച്ചു വിട്ട പെരിങ്ങത്തൂരിലാണ് ജാഥ സമാപിച്ചത്. പ്രകോപനങ്ങളില്‍ വീഴരുതെന്നും സി പി ഐ എം പ്രവര്‍ത്തകര്‍ സമാധാനത്തിനായി മുന്നിട്ടിറങ്ങണമെന്നും സമാപന യോഗം ഉദ്ഘാടനം ചെയ്ത സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു.

ലീഗ് പ്രവര്‍ത്തകര്‍ സി പി ഐ എം ഓഫീസുകള്‍ അഗ്‌നിക്ക് ഇരയാക്കിയ പ്രദേശങ്ങളിലൂടെയായിരുന്നു എല്‍ ഡി എഫിന്റെ സമാധാന സന്ദേശ യാത്ര.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here