
ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ രണ്ട് ദിനം മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷനും മമതയും നേര്‍ക്കുനേര്‍. വര്‍ഗീയ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമത ബാനര്‍ജിയെ 24 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്നും വിലക്കിയതിനെതിരെ മമത നാളെ പ്രതിഷേധം സംഘടിപ്പിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്ന് മമത ആരോപിച്ചിരുന്നു.
കൊല്‍ക്കത്തയില്‍ ഉച്ചക്ക് 12 മണി മുതല്‍ മമത ബാനര്‍ജി ധര്‍ണ നടത്തും. 17നാണ് ബംഗാളില്‍ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here