മഹാരാഷ്ട്രയിൽ ഇന്നും അരലക്ഷത്തിലധികം കേസുകൾ

മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷമുള്ള റിപ്പോർട്ടിലും അരലക്ഷം കടന്നാണ് പുതിയ രോഗികളുടെ കണക്കുകൾ. സംസ്ഥാനത്ത്  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51,751 പുതിയ കോവിഡ്  കേസുകളും 258 മരണങ്ങളും  റിപ്പോർട്ട് ചെയ്തു.  52,312 പേർക്ക് അസുഖം ഭേദമായി.  ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം  34,58,996 ആയി ഉയർന്നു. ഇത് വരെ രോഗമുക്തി നേടിയവർ  28,34,473  മരണസംഖ്യ: 58,245. നിലവിൽ ചികിത്സയിൽ കഴിയുന്നവർ  5,64,746.

മുംബൈയിലും കോവിഡ് കേസുകൾ താരതമ്യേന കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് 6905  പുതിയ കേസുകളും  43 മരണങ്ങളും മുംബൈ റിപ്പോർട്ട് ചെയ്തു.  9037 പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. നഗരത്തിലെ രോഗികളുടെ എണ്ണം  5,27,119. ഇത് വരെ രോഗമുക്തി നേടിയവർ  4,23,678. മരണസംഖ്യ 1,20,060. നിലവിൽ ചികിത്സയിൽ കഴിയുന്നവർ  90,267.

പൊതുജനങ്ങൾക്കായി മുംബൈ ലോക്കൽ ട്രെയിനുകൾ പുനരാരംഭിക്കാനുള്ള മഹാരാഷ്ട്ര സർക്കാർ തീരുമാനമാണ് മുംബൈയിലെ പെട്ടെന്നുള്ള വർധനവിന് കാരണമെന്ന് നേരത്തെ നിരവധി വിദഗ്ധർ അവകാശപ്പെട്ടിരുന്നു. ഒത്തുചേരലുകൾ നിർത്തിയില്ലെങ്കിൽ ഭാഗിക ലോക്ക് ഡൌൺ കൊണ്ട്  വലിയ പ്രയോജനമുണ്ടാകില്ലെന്നാണ്  നഗരത്തിലെ പ്രമുഖ  ഡോക്ടർമാരും എപ്പിഡെമിയോളജിസ്റ്റുകളും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News