മില്‍മയ്ക്ക് പുറമേ നവീനും ജാനകിക്കും ഐക്യദാര്‍ഢ്യവുമായി കെഎസ്ഇബിയും

മില്‍മയ്ക്ക് പുറമേ നവീനും ജാനകിക്കും ഐക്യദാര്‍ഢ്യവുമായി കെഎസ്ഇബിയും രംഗത്ത്. മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീനിന്റെയും ജാനകിയുടെയും ഡാന്‍സുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പുറത്തുവിട്ടാണ് കെഎസ്ഇബിയുടെ പിന്തുണ. എന്നും എന്നെന്നും മതനിരപേക്ഷ കേരളത്തിന് ഊര്‍ജ്ജം പകര്‍ന്ന് കെ എസ് ഇ ബി ജനങ്ങള്‍ക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

‘റാസ്പുടിന്‍’ ഗാനത്തിന് മനോഹരമായ ചുവടുകള്‍ വെച്ച് വൈറലാവുകയും ഒടുവില്‍ സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചാരണത്തിന് ഇരകളാവുകയും ചെയ്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഒന്നടങ്കം വലിയ പിന്തുണയാണ് നല്‍കികൊണ്ടിരിക്കുന്നത്. ഗാനത്തിന് ചുവടുവെച്ച തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജാനകിക്കും നവീനുമെതിരെ മാതാപിതാക്കളുടെ പേര് തിരഞ്ഞ് അതില്‍ മതംകലര്‍ത്തിയായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങളുടെ വിദ്വേഷ പ്രചാരണം.

കേരള പൊലീസ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളും ഇരുവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് എത്തിയവരുടെ നിരയിലുണ്ട്. ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചര്‍ പങ്കുവെച്ച് മില്‍മ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News