പൊതുചടങ്ങുകള്‍ രണ്ടുമണിക്കൂര്‍ മാത്രം; കടകള്‍ രാത്രി 9 വരെ; സംസ്ഥാനം വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

കൊവിഡ്‌ വ്യാപനം വീണ്ടും കൂടിയതോടെ സംസ്ഥാനത്ത്‌ പൊതുപരിപാടികൾക്കും ചടങ്ങുകൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. പൊതുപരിപാടികളുടെ സമയം രണ്ടു‌ മണിക്കൂറും പങ്കെടുക്കുന്നവരുടെ എണ്ണം 200 ആയും നിജപ്പെടുത്തി. അടച്ചിട്ട മുറിയിലാണ്‌ ചടങ്ങെങ്കിൽ നൂറുപേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.

ഹോട്ടലുകളും കടകളും രാത്രി ഒമ്പതിന്‌ അടയ്‌ക്കണം. ഹോട്ടലുകളിൽ പകുതി ആളുകളെമാത്രമേ പ്രവേശിപ്പിക്കാവൂ. പൊതുചടങ്ങുകളിൽ സദ്യ വിളമ്പരുത്‌. ഭക്ഷണം പായ്‌ക്കറ്റുകളിൽ നൽകണം‌. മെഗാ ഷോപ്പിങ്‌‌ ഫെസ്റ്റിവലുകൾ നിരോധിക്കും. ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയാണ്‌ നിയന്ത്രണം ഏർപ്പെടുത്തിയത്‌. കോവിഡ്‌ പരിശോധന വർധിപ്പിക്കും. ജില്ലാ കലക്ടർമാരിൽനിന്ന്‌ റിപ്പോർട്ടും തേടി.

തിങ്കളാഴ്ച 5692 രോഗികൾ

സംസ്ഥാനത്ത്‌ തിങ്കളാഴ്ച 5692 പേർക്ക്‌ കോവിഡ്. കോഴിക്കോട് ജില്ലയിൽ രണ്ടാം ദിവസവും രോഗികളുടെ എണ്ണം ആയിരം കടന്നു. തിങ്കളാഴ്ച 1010 പേർക്കാണ്‌ ജില്ലയിൽ രോഗം‌.
എറണാകുളം–- 779, മലപ്പുറം–- 612, കണ്ണൂർ –-536, തിരുവനന്തപുരം–- 505 എന്നിങ്ങനെയാണ്‌ രോഗനിരക്ക്‌ കൂടുതലുള്ള ജില്ലകൾ. രോഗസ്ഥിരീകരണ നിരക്ക്‌ 12.53 ശതമാനം. 2474 പേർ രോഗമുക്തരായി.
ബ്രിട്ടനിൽ നിന്നുവന്ന ഒരാൾക്ക് കോവിഡ്- സ്ഥിരീകരിച്ചു. 45,417 സാമ്പിൾ പരിശോധിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 47,596 ആയി.

സുപ്രീംകോടതിയിൽ 44 പേർക്ക്‌ കോവിഡ്

കൊവിഡ്‌ സുപ്രീംകോടതിയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ശനിയാഴ്‌ചവരെ പരിശോധന നടത്തിയ 90 ജീവനക്കാരിൽ 44 പേർക്ക്‌‌ കോവിഡ്‌. ഇതോടെ കോടതി വീണ്ടും ‘വെർച്വൽ’ രീതിയിലേക്ക്‌ മടങ്ങി. ഡൽഹി ഹൈക്കോടതിയിലെ മൂന്ന്‌ ജഡ്‌ജിമാർക്കും‌ കോവിഡ്‌ സ്ഥിരീകരിച്ചു.

സ്‌പുട്‌നിക്‌ വാക്‌സിന്‍ ഉപയോഗിക്കാൻ ശുപാർശ

കൊവിഡിനെതിരെ റഷ്യൻ വാക്സിനായ സ്‌പുട്‌നിക് വി ഇന്ത്യയില്‍ അടിയന്തര ആവശ്യത്തിന്‌ ഉപയോഗിക്കാമെന്ന്‌ സെൻട്രൽ ഡ്രഗ്‌ സ്‌റ്റാൻഡേർഡ്‌സ്‌ കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ശുപാർശ ചെയ്‌തു. ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യയുടെ (ഡിസിജിഐ) അനുമതി കൂടി ലഭിച്ചാൽ സ്‌പുട്‌നിക് ഉപയോ​ഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News