ബംഗാള്‍ തെരഞ്ഞെടുപ്പ്: മമതയും തെരഞ്ഞെടുപ്പ് കമ്മീഷനും നേര്‍ക്കുനേര്‍

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ രണ്ട് ദിനം മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് കമ്മീഷനും മമതയും നേർക്കുനേർ.

വർഗീയ പ്രചാരണം നടത്തിയെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മമത ബാനർജിയെ 24 മണിക്കൂർ പ്രചാരണത്തിൽ നിന്നും വിലക്കിയതിനെതിരെ മമത ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്ന് മമത ആരോപിച്ചിരുന്നു. കൊൽക്കത്തയിൽ ഉച്ചക്ക് 12 മണി മുതൽ മമത ബാനർജി ധർണ നടത്തും. 17നാണ് ബംഗാളിൽ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News