കുറയാതെ കൊവിഡ് മൂന്നാം ദിവസവും രാജ്യത്ത് ഒന്നരലക്ഷത്തിലധികം കൊവിഡ് രോഗികള്‍

അതിരൂക്ഷമായി രാജ്യത്തു കോവിഡ് രണ്ടാം തരംഗം. തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് കേസുകൾ ഒന്നരലക്ഷം കടന്നേക്കും.

അതേ സമയം കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗവർണർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വ്യാപനം രൂക്ഷമായാൽ മഹാരാഷ്ട്ര, ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലോക്ഡൗൻ പ്രഖ്യാപിച്ചേക്കും

കോവിഡ് കേസുകൾ ആശങ്കാജനകമായി വര്ധിക്കുന്നതോടെയാണ് സംസ്ഥാങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. മഹാരാഷ്ട്രയിൽ 51,751, ദില്ലിയിൽ 11,491, ഉത്തർപ്രദേശിൽ 13,685, കർണാടകയിൽ 9579 എന്നിങ്ങനെയാണ് ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ. ദില്ലി, പഞ്ചാബ് സംസ്ഥാനങ്ങൾക്ക് പുറമെ ഹരിയാനയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന് പുറമെ പല സംസ്ഥാനങ്ങളും ലോക്ഡൗൻ പ്രഖ്യാപിച്ചേക്കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൻ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചു അന്തിമ തീരുമാനം എടുക്കും..ഡിലി, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും ലോക്ഡൗൻ ഏർപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്.

അതേ സമയം കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഗവർണർമാരുടെ യോഗം വിളിച്ചു.നാളെ നടക്കുന്ന യോഗത്തിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും പങ്കെടുക്കും. മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഗവർണർമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചത്.

വ്യാപനം രൂക്ഷമായ ശേഷമുള്ള ആദ്യ യോഗമാണ് നടക്കുന്നത്. അതിനിടെ റഷ്യൻ നിർമിത പ്രതിരോധ വാക്സിനായ സ്പുട്നിക് 5 ന് കൂടി രാജ്യത്ത് അംഗീകാരം ആയി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയാണ് സ്ഫുട്നിക്കിന്റെ അടിയന്തര ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതി നൽകിയത്.

ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാൽ മരുന്ന് വിതരണം ആരംഭിക്കും. വാക്സീന്‍ ക്ഷാമം പരിഹരിക്കുന്നതിനായാണ് കേന്ദ്രസർക്കാരിന്റെ അടിയന്തിര നടപടി. റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നിക് ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായുള്ള സഹകരണത്തിലാണ് ഇന്ത്യയിൽ നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here