
കേന്ദ്രനിര്‍ദേശ പ്രകാരം നീട്ടിവച്ച രാജ്യസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കും.
ഇന്നുമുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 20 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിനം ഏപ്രില്‍ 30 ന് തെരഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ നിന്നുള്ള മൂന്ന് സീറ്റില്‍ രണ്ടെണ്ണത്തില്‍ എല്‍ഡിഎഫിനും ഒരു സീറ്റില്‍ യുഡിഎഫിനും വിജയിക്കാന്‍ കഴിയുന്ന തരത്തിലാണ് നിലവിലെ നിയമസഭാ കക്ഷി നില.
എൽഡിഎഫിൽ ആരൊക്കെ സ്ഥാനാർത്ഥികളാകും എന്നതിൽ ഈ ആഴ്ച തന്നെ തീരുമാനം വന്നേക്കും. അതേ സമയം യുഡിഎഫിൽ മുസ്ലീംലീഗിന് അനുവദിച്ച സീറ്റിൽ കാലാവധി പൂർത്തിയാക്കിയ പി.വി.അബ്ദുൾ വഹാബ് തന്നെ വീണ്ടും മത്സരിച്ചേക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here