കനത്ത മ‍ഴയില്‍ ആലപ്പു‍ഴയില്‍ നിരവധി പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി

കനത്ത മഴയില്‍ നിരവധി പാടം വെള്ളത്തില്‍ മുങ്ങി. കൈ കൊയ്ത്തില്‍ വിളവെടുത്ത നെല്ലാണ് മുട്ടോളം വെള്ളത്തില്‍ മുങ്ങിയത്. ഇത്തരത്തിൽ കനത്ത മഴയില്‍ നിരവധി പാടത്തെ നെല്ല് വെള്ളത്തില്‍ മുങ്ങിയത് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കൊയ്ത് യന്ത്രത്തിന്റെ അഭാവത്തില്‍ തൊഴിലാളിളെ ഉപയോഗിച്ച് കൈ കൊയ്ത്തിലൂടെ നടത്തിയ കറ്റ പാടത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു.

പാടത്തെ വെള്ളം വറ്റിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡീസല്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് കൃഷി ആരംഭിച്ചത്. നെല്ല് റോഡില്‍ എത്തിച്ച് യന്ത്രസഹായത്തോടെ വിളവെടുപ്പ് നടത്തിയാലും വന്‍നഷ്ടം നേരിടാന്‍ സാധ്യതയുണ്ടെന്ന് സംഘം പ്രസിഡന്റ് എസ്. അരവിന്ദനും, സെക്രറി കെ.ടി നന്ദകുമാറും പറഞ്ഞു.

നനഞ്ഞ നെല്ല് മില്ലുടമകൾ ഈര്‍പ്പത്തിന്റെ പേരില്‍ 12 കിലോവരെ കുറയ്ക്കുമ്പോഴാണ് നിനച്ചിരിക്കാതെ നെല്ല് വെള്ളത്തിലായത്. എടത്വാ കൃഷിഭവന്‍ പരിധിയില്‍ വരുന്ന വട്ടമാലി തെക്ക് പാടശേഖരത്തെ കൃഷിയും വെള്ളത്തില്‍ മുങ്ങി. 7-ാം തീയതി കൊയ്ത്ത് നടക്കേണ്ടതായിരുന്നു.

കൊയ്ത് യന്ത്രം എത്താഞ്ഞതാണ് വിളവെടുപ്പ് താമസിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. തലവടി, എടത്വാ കൃഷിഭവന്‍ പരിധിയില്‍ വിളവെടുപ്പുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുണ്ടായ നഷ്ടം ഉടന്‍ പരിഹരിക്കണമെന്ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News