#KairaliNewsExclusive പണത്തിന് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണവും അനധികൃതം

കണക്കില്‍പെടാത്ത അരക്കോടി രൂപയ്ക്ക് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും.

വിജിലന്‍സ് നടത്തിയ റെയ്ഡിന്‍റെ വിശദാംശങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. 491 ഗ്രാം സ്വര്‍ണമാണ് കെഎം ഷാജിയുടെ കോ‍ഴിക്കോട്ടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.

കണക്കില്‍പെട്ട സ്വര്‍ണമാണ് ഇതെന്നായിരുന്നു കെഎം ഷാജിയുടെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കിനെക്കാല്‍ കുറഞ്ഞ സ്വര്‍ണം മാത്രമേ തന്‍റെ കൈയ്യില്‍ ഉള്ളുവെന്നും കെഎം ഷാജി പറഞ്ഞിരുന്നു. എന്നാല്‍ ഷാജിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈരളി ന്യൂസിന് ലഭിച്ചു.

160 ഗ്രാം സ്വര്‍ണമാണ് തന്‍റെ കൈവശമുള്ളതെന്നായിരുന്നു കെഎം ഷാജി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചത്. ഇതോടെ വിജിലന്‍സ് കണ്ടെടുത്ത 491 ഗ്രാം സ്വര്‍ണത്തില്‍ 331 ഗ്രാം സ്വര്‍ണവും കണക്കില്‍പ്പെടാത്തതെന്ന് വ്യക്തമായി.

റെയ്ഡില്‍ കോടികളുടെ സാമ്പത്തിക ഭൂമി ഇടപാട് രേഖകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ വിജിലന്‍സ് ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപയും കണക്കില്‍പെടാത്തതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News