കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡ് വിവരങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ഷാജിയുടെ സാമ്പത്തിക – ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ കോഴിക്കോട്ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.
പരിശോധനയിൽ വിദേശ കറൻസി ശേഖരവും കണ്ടെത്തി. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്പോർട്ട് രേഖകളും വിജിലൻസ് ശേഖരിച്ചു.
കെ എം ഷാജിയുടെ കോഴിക്കോട്, കണ്ണൂർ വീടുകളിൽ നടന്ന വിജിലൻസ് റെയ്ഡിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഷാജിയുടെ സാമ്പത്തിക – ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ കോഴിക്കോട്ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
വിദേശ രാജ്യങ്ങളുടെ കറൻസികളും 16 മണിക്കൂർ നീണ്ട പരിശോധനയിൽ കണ്ടെത്തി. ഇവ മക്കളുടെ ശേഖരമെന്ന വിശദീകരണമാണ് ഷാജി വിജിലൻസിന് നൽകിയത്. എന്നാൽ വിദേശ കറൻസി ശേഖരം, മഹസറിൽ രേഖപ്പെടുത്തിയാണ് തിരിച്ചേൽപ്പിച്ചത്. 40000 രൂപയും 491 ഗ്രാം സ്വർണ്ണാഭരണവും കോഴിക്കോട്ടെ വീട്ടിൽ സൂക്ഷിച്ചിരുന്നു.
അനുവദനീയമായ അളവ് ആയതിനാൽ മഹസറിൽ രേഖപ്പെടുത്തി ഇതും തിരിച്ചേൽപ്പിച്ചു. കണ്ണൂരിലെ വീട്ടിൽ നിന്ന് പണം പിടികൂടിയത് സ്ഥിരീകരിച്ച ഷാജി കോഴിക്കോട്ടെ വസതിയിൽ നിന്ന് രേഖകൾ ഒന്നും ലഭിച്ചില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. വീട്ടുപകരണങ്ങളുടെ വാറൻ്റി കാർഡുകൾ വിജിലൻസ് കൊണ്ടുപോയെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.
വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്പോർട്ട് രേഖകളും റെയ്ഡിൽ വിജിലൻസ് ശേഖരിച്ചു. ഷാജി എംഎൽഎ ആയശേഷം 28 തവണ വിദേശത്തേക്ക് പറന്നിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ദോഹ, അബുദാബി, ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമായിരുന്നു യാത്രകളിൽ ഭൂരിഭാഗവും.
Get real time update about this post categories directly on your device, subscribe now.