മഹാരാഷ്ട്ര ലോക്ക് ഡൗൺ; മാനസികമായി തയ്യാറാകണമെന്ന് ജനങ്ങളോട് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ

നിലവിലെ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക് ഡൌൺ ഒഴിവാക്കാനാകില്ലെന്നും ഇതിനായി സംസ്ഥാനവാസികൾ മാനസികമായി തയാറാകേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.

ലോക്ക്ഡ ഡൌൺ നടപ്പാക്കുന്നതിന് മുമ്പ് സ്വയം തയ്യാറാകാൻ സംസ്ഥാന നിവാസികൾക്ക് മതിയായ സമയം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലോക്ക് ഡൌൺ നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങൾക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്താൻ മുഖ്യമന്ത്രി പദ്ധതിയിട്ടിരിക്കുകയാണെന്നും ലോക്ക് ഡൗണിനെക്കുറിച്ച് ഔദ്യോദിക പ്രഖ്യാപനം ഏപ്രിൽ 14 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടക്കുമെന്നും ടോപ്പെ പറഞ്ഞിരുന്നു.

ലോക്ക്ഡൗണിനെ റവന്യൂ മന്ത്രി ബാലസാഹേബ് തോറാത്ത് പിന്തുണച്ചു. നിലവിലെ സാഹചര്യത്തിൽ സർക്കാരിന് മുൻപിൽ മറ്റ് മാർഗങ്ങളില്ലെന്ന് തോറാത്ത് വ്യക്തമാക്കി.

ലോക്ക് ഡൌൺ പ്രത്യക്ഷത്തിൽ ബാധിക്കുന്ന പ്രതിദിന കൂലിത്തൊഴിലാളികളെയും, അസംഘടിത മേഖലയെയും സഹായിക്കാനുള്ള പദ്ധതിക്കായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സംസ്ഥാനം കൊണ്ടുവരേണ്ടതുണ്ടെന്ന് ബി.ജെ.പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here