കൊവിഡ് വ്യാപിക്കുന്ന മഹാരാഷ്ട്രയിൽ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു

മഹാരാഷ്ട്രയിൽ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിലെ വിനായക ആശുപത്രിയിൽ  7 കോവിഡ് രോഗികൾ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ പ്രധിഷേധം.

ഓക്സിജൻ ലഭിക്കാത്തതാണ് മരണകാരണമെന്ന് ആരോപിച്ചാണ് പ്രധിഷേധം. ആരോപണം തള്ളി ആശുപത്രി മാനേജമെന്റ് രംഗത്തെത്തി.

മഹാരാഷ്ട്രയിലെ നലസോപാറയിൽ വിനായക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഏഴു കോവിഡ്  രോഗികളാണ് കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറിടെ മരിച്ചത്.

ഓക്സിജൻ ലഭിക്കാത്തതാണ്  മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. വിനായക ആശുപത്രിക്കുമുന്നിൽ ബന്ധുക്കൾ പ്രധിഷേധവുമായി തടിച്ചു കൂടി.

ആശുപത്രിയിൽ രോഗികൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ലെന്നും ഡോക്ടർമാർ രോഗികളോട് കനത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

എന്നാൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളുടെ നില ഗുരുതരമായിരുന്നെന്നും മറ്റ് രോഗങ്ങൾ കാരണമാണ് മരിച്ചതെന്നും ആശുപത്രി ഭരണകൂടം വ്യക്തമാക്കി.

മരിച്ചവരിൽ പലർക്കും ഹൃദയ സംബന്ധമായ രോഗങ്ങളും, ശ്വാസകോശ രോഗങ്ങളും സ്ഥിതീകരിച്ചിരുന്നുവെന്നും മാനേജ്മെന്റ് വ്യക്തമാക്കി. മഹർഷ്ട്രയിലെ പല ആശുപത്രികളിലും ഓക്സിജൻ ക്ഷാമം രൂക്ഷമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here