ബേപ്പൂരില്‍ നിന്ന് കടലില്‍പോയ ബോട്ടില്‍ കപ്പലിടിച്ചു; രണ്ട് തൊഴിലാളികള്‍ മരിച്ചു; 12 പേരെ കാണാതായി

ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് വന്‍ അപകടം. രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 12 പേരെ കാണാതായി.

രണ്ടുപേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മംഗലാപുരം പുറംകടലില്‍വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്ന് കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

ബേപ്പൂരില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച്ച പോയ റാബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കടലിലുള്ള മത്സ്യത്തൊഴിലാളികളാണ് ബേപ്പൂരിലേക്ക് വിവരം അറിയിച്ചത്. ബോട്ടില്‍ 14 പേരുണ്ടായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതില്‍ 7 പേര്‍ കുളച്ചല്‍ സ്വദേശികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News