രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,61,736 പേർക്ക്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. 24മണിക്കൂറിനിടെ 1,61,736 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 879 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്. രാജ്യത്ത് മാസ്സ് വാക്‌സിനേഷൻ dri 3ആം ദിവസത്തിലേക്ക് കടന്നു.

വാക്‌സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ സ്പുഡ്‌നിക് വാക്‌സിന്, ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ  പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കന്ന ഗവർണർമാരുടെ യോഗം നാളെ.

ആശങ്കയായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു.  24 മണിക്കൂറിനിടെ 1,61,736പേർക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്. ഇന്നലെ മാത്രം 879 മരങ്ങൾ റിപ്പോർട്ട്‌ ചെയ്തു. 12 ലക്ഷത്തോളം പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിൽ മാത്രം 51,751 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട്‌ ചെയ്തു. ഉത്തർപ്രദേശിൽ 13,685 പേർക്കും, ചാത്തിഖട്ടിൽ 13576 പേർക്കും രോഗം സ്ഥിതീകരിച്ചു.  രാജ്യത്ത് ടിക്ക ഉത്സവ് 3ആം ദിവസത്തിലും പുരോഗമിക്കുന്നു.

ഇന്നലെ മാത്രം 37ലക്ഷം ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. ഏപ്രിൽ 14 വരെ മാസ്സ് വാക്‌സിനേഷൻ ഡ്രൈവ് രാജ്യവ്യാപകമായി നടത്തും.അതിനിടെ റഷ്യൻ നിർമിത പ്രതിരോധ വാക്സിനായ സ്പുട്നിക്ന് കൂടി രാജ്യത്ത് അംഗീകാരം ലഭിച്ചു .

രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമം വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഉപയോഗത്തിനു നിയന്ത്രണങ്ങളോടെയാണ് അനുമതി നൽകിയത്. ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയതോടെ മരുന്ന് വിതരണം ഉടൻ ആരംഭിക്കും.

റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നിക്  ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായുള്ള സഹകരണത്തിലാണ് ഇന്ത്യയിൽ നിര്‍മ്മിക്കുന്നത്. സ്പുഡ്‌നിക് വാക്‌സിന് അംഗീകാരം നൽകുന്ന 60മത്തെ രാജ്യമാണ് ഇന്ത്യ.

അതേ സമയം കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ദില്ലി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ ഹരിയാനയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന് പുറമെ പല സംസ്ഥാനങ്ങളും ലോക്ഡൗൻ പ്രഖ്യാപിച്ചേക്കും.  നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൻ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചു അന്തിമ തീരുമാനം എടുക്കും.

ഡിലി, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും ലോക്ഡൗൻ ഏർപ്പെടുത്തുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്. അതേ സമയം   കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ  പ്രധാനമന്ത്രി ഗവർണർമാരുടെ യോഗം വിളിച്ചു.

നാളെ  നടക്കുന്ന യോഗത്തിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും പങ്കെടുക്കും.  മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഗവർണർമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News