മന്ത്രിയുടെ രാജി സ്വാഗതാര്‍ഹം; ജലീലിന്റേത് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള സമീപനം: എ വിജയരാഘവന്‍

മന്ത്രി കെ ടി ജലീലിന്റേത് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള സമീപനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍.

മന്ത്രി കെ ടി ജലീലിന്റെ രാജി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. രാജിയുടെ മുഹൂര്‍ത്തം മാധ്യമങ്ങള്‍ തീരുമാനിക്കേണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു.

രാജിവെക്കാനിടയായ കാരണങ്ങള്‍ തേടിപ്പോയി നിങ്ങള്‍ക്ക് വേണമെങ്കില്‍ വാര്‍ത്തയുണ്ടാക്കാമെന്നും ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമ വേട്ട എന്ന ജലീലിന്റെ ആരോപണം അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടോ എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജിവച്ചു എന്ന വസ്തുതയാണ് പ്രധാനമെന്നും മന്ത്രി രാജി വെച്ചതിനു ശേഷം എ വിജയരാഘവന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News