കൊവിഡ് നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി; നിയന്ത്രണങ്ങള്‍ ഇങ്ങനെ

കൊവിഡ് നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.

പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ശന നിയന്ത്രണങ്ങള്‍ ചുവടെ

  • ഹാളിനുള്ളിലെ പരിപാടികള്‍ക്ക് പരമാവധി 100 പേര്‍ മാത്രം

  • പുറത്തെ പരിപാടികള്‍ക്ക് 200 പേര്‍

  • ഇതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കണമെങ്കില്‍ ടി പി സി ആര്‍ പരിശോധന നടത്തണം

  • രണ്ടുമണിക്കൂറില്‍ കൂടുതല്‍ പൊതു പരിപാടികള്‍ നടത്താന്‍ പാടില്ല

  • വിവാഹം ഉള്‍പ്പെടെയുള്ള വയ്ക്ക് പാക്കറ്റ് ഭക്ഷണം മാത്രം

  • കടകള്‍ രാത്രി 9:00 വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവൂ

  • പരമാവധി ഹോം ഡെലിവറി ഹോട്ടലുകളും കടകളും സ്വീകരിക്കുക

  • ഈ സഞ്ജീവിനി ഫലപ്രദമായി ഉപയോഗപ്പെടുത്തുക

  • മെഗാ മേളകള്‍ ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ എന്നിവ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കുക

  • ഹോട്ടലുകളിലും തിയറ്ററുകളിലും 50 ശതമാനം പേര്‍ മാത്രമെ ഉള്ളൂ എന്ന്ഉറപ്പുവരുത്തുക

  • ഇഫ്താര്‍ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കുക

  • ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകാന്‍ പാടില്ല

  • സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്പ്, കെപ്‌കോ , മില്‍മ എന്നിവര്‍ സംയുക്തമായി അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കുക

  • കേസുകള്‍ ക്രമാതീതമായി ഉയരുന്ന പ്രദേശത്ത് ജില്ലാ മജിസ്‌ട്രേറ്റിന് 144 പ്രഖ്യാപിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News