സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളുമാണ് എത്തിച്ചത്.

അതേസമയം കൊവിഡ് നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.

പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മെഗാ മേളകള്‍ ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ എന്നിവ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കണം.

സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്പ്, കെപ്‌കോ , മില്‍മ എന്നിവര്‍ സംയുക്തമായി അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News