കെ എം ഷാജിയുടെ വീട്ടില്‍ നിന്നും കള്ളപ്പണം പിടിച്ച സംഭവം; ലീഗും യുഡിഎഫും മറുപടി നല്‍കണം: എം വി ജയരാജന്‍

കെ എം ഷാജിക്ക് വിദേശത്ത് ഉൾപ്പെടെ ബിനാമി ഇടപാടുകൾ ഉണ്ടെന്ന് വ്യക്തമായതായി സി പി ഐ എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ.ഷാജിക്ക് എതിരെ ജനപ്രാതിനിത്യ നിയമം അനുസരിച്ച് കേസെടുക്കണമെന്നും ബിനാമി ഇടപാടുകളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു.

കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത 50 ലക്ഷം രൂപ ബന്ധു ഏൽപ്പിച്ചത് എന്ന ഷാജിയുടെ പ്രതികരണം ഷാജിക്ക് ബിനാമി ഇടപാട് ഉണ്ടെന്നതിന് തെളിവാണെന്ന് എം വി ജയരാജൻ പറഞ്ഞു.

പരമാവധി രണ്ട് ലക്ഷം രൂപ വരെ മാത്രമേ ആരിൽ നിന്നും പണമായി കൈപ്പറ്റാവൂ എന്നാണ് നിയമം.ഇത് അറിയാത്ത ആളല്ല ഷാജി.ഷാജി നടത്തിയ വിദേശയാത്രകളും അന്വേഷിക്കണം.

വിദേശത്തും  ബിനാമി ഇടപാടുകൾ ഉണ്ടെന്നാണ് വ്യക്തമാകുന്നതെന്നും എം വി ജയരാജൻ പറഞ്ഞു. ബിനാമി ഇടപാടുകളെ കുറിച്ച് സമഗ്ര അന്വേഷണം വേണം.ജനപ്രാതിനിത്യ നിയമം അനുസരിച്ച് കേസ് എടുക്കണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു.

റെയ്ഡ് പ്രതീക്ഷിച്ച് കോഴിക്കോടെ വീട്ടിൽ സൂക്ഷിച്ച കള്ളപണം മാറ്റിയതാണെന്നാണ് സംശയം. ഷാജിക്ക് എതിരായ എൻഫോഴ്മെൻ്റ് അന്വേഷണം മരവിച്ച സ്ഥിതിയിലാണ്.ഇതിന് പിന്നിൽ ആരെന്ന് നാട് അറിയണം.

മറ്റ് പല കാര്യങ്ങളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണം പ്രാത്സാഹിപ്പിക്കുന്ന യുഡിഎഫ് ഷാജിക്ക് എതിരായ എൻഫോഴ്സ്മെൻ്റ് അന്വേഷണം വീണ്ടും ആവശ്യപ്പെടുമോയെന്നും ജയരാജൻ ചോദിച്ചു.

കള്ളപ്പണം പിടിച്ച കേസിൽ ഷാജിയുടെ സംരക്ഷകനായ കെ സുധാകരനും കോൺഗ്രസ്സ് ലീഗ് നേതൃത്വവും മറുപടി പറയണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News