ടോസിട്ട ഉടനെ കൊയിന്‍ എടുത്ത് പോക്കറ്റിലിട്ടു; അരങ്ങേറ്റത്തില്‍ മാച്ച് റഫറിയെ പറ്റിച്ച് സഞ്ജു

രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ തിങ്കളാഴ്ച വാങ്കെടയില്‍ നടന്ന മത്സരം ഏറെ സംഭവബഹുലമായിരുന്നു. അവസാന ബോള്‍ വരെ ആവേശം നിറഞ്ഞു നിന്ന് മത്സരം ക്രിക്കറ്റ് പ്രേമികള്‍ ഇരുപ്പുറക്കാതെയാണ് കണ്ടു തീര്‍ത്തത്. എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ രസകരമായ ഒരനുഭവം റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആരാധകര്‍ക്ക് സമ്മാനിച്ചു. മത്സരത്തിലെ ടോസിംഗ് വേളയിലായിരുന്നു അത്.

.@rajasthanroyals Captain @IamSanjuSamson wins the toss and elects to bowl first against #PBKS.

Follow the game here – https://t.co/WNSqxT6ygL #RRvPBKS #VIVOIPL pic.twitter.com/YhjX2T9MKZ

— IndianPremierLeague (@IPL) April 12, 2021


നായകനായുള്ള സഞ്ജുവിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. മാച്ച് റഫറി മനു നയ്യാറിനെ സാക്ഷിയാക്കി സഞ്ജുവാണ് ടോസിട്ടത്. രാഹുല്‍ ‘ഹെഡ്’ വിളിച്ചെങ്കിലും മറിച്ചാണ് വീണത്. ഇതോടെ കന്നിയങ്കത്തില്‍ ടോസ് സഞ്ജുവിന്. തൊട്ടുപിന്നാലെ ടോസിട്ട കൊയിന്‍ കൈയിലെടുക്കാന്‍ മാച്ച് റഫറി മനു നയ്യാര്‍ ശ്രമിച്ചപ്പോഴാണ് സഞ്ജുവിന്റെ രസകരമായ ഇടപെടലുണ്ടായത്.

മാച്ച് റഫറി കൊയിനെടുക്കും മുന്‍പേ കുനിഞ്ഞ് അത് കൈക്കലാക്കിയ സഞ്ജു, അദ്ദേഹത്തിന്റെ കൈകളെ അവഗണിച്ച് കോയിന്‍ പോക്കറ്റിലേക്കിട്ടു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിന്റെ ഓര്‍മ്മയ്ക്കായാണ് താരം കോയിന്‍ പോക്കറ്റിലാക്കിയത്. മത്സര ശേഷം സംഭവത്തെ കുറിച്ച് സഞ്ജു പ്രതികരിക്കുകയും ചെയ്തു. കൊയിന്‍ കാണാന്‍ മനോഹരമായിരുന്നെന്നായിരുന്നു സഞ്ജുവിന്റെ സരസ പ്രതികരണം.

ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തില്‍ നാലു റണ്‍സിനാണ് പഞ്ചാബിനോട് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ പോരാട്ടം നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സിലൊതുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News