ഈ വര്‍ഷം മണ്‍സൂണ്‍ കനക്കും ; കാലാവസ്ഥ വിദഗ്ധര്‍

ഈ വര്‍ഷവും രാജ്യത്ത് മികച്ച മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇക്കൊല്ലവും സാധാരണ നിലയില്‍ ലഭിക്കുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്‌കൈമെറ്റ് വെതര്‍ വ്യക്തമാക്കി.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ 60 ശതമാനവും നോര്‍മല്‍ ആകാനാണ് സാധ്യതയെന്ന് സ്‌കൈമെറ്റ് വെതര്‍ പ്രസിഡന്റ് ജിപി ശര്‍മ്മ പറഞ്ഞു. അതി തീവ്രമഴയ്ക്ക് 15 ശതമാനം സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷവും സാധാരണ തോതില്‍ മഴ ലഭിച്ചിരുന്നു. ഈ വര്‍ഷവും സാധാരണ തോതില്‍ മഴ ലഭിച്ചാല്‍, തുടര്‍ച്ചയായ മൂന്നാം വര്‍ഷമാകും രാജ്യത്ത് മികച്ച മഴ ലഭിക്കുന്നതെന്ന് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here