മീറ്റിയൊര്‍ 350 അമേരിക്കന്‍ വിപണിയിലേക്ക്

റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെ പുത്തന്‍ മോട്ടോര്‍ സൈക്കിളായ ‘മീറ്റിയൊര്‍ 350’ യു എസ് വിപണിയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. 2020 നവംബറിലാണു മിറ്റീയൊര്‍ 350 ഇന്ത്യയില്‍ വില്‍പനയ്ക്കെത്തിയത്. തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ വിവിധ രാജ്യങ്ങളില്‍ വിപണനം ആരംഭിച്ച ശേഷമാണു ‘മീറ്റിയൊര്‍ 350’ അമേരിക്കയിലുമെത്തുന്നത്.

‘മീറ്റിയൊര്‍ 350’ ബൈക്കിന്റെ അടിസ്ഥാന വകഭേദത്തിന് 4,399 ഡോളര്‍(ഏകദേശം 3.27 ലക്ഷം രൂപ ആണു യു എസ് ഷോറൂമിലെ വില. ഇടത്തരം വകഭേദമായ ‘സ്റ്റെല്ലാറി’ന് 4,499 ഡോളറും(3.35
ലക്ഷത്തോളം രൂപ) മുന്തിയ പതിപ്പായ ‘സൂപ്പര്‍ നോവ’യ്ക്ക് 4,599 ഡോളറു(3.42 ലക്ഷം രൂപ)മാണു യുഎസ് വില.

നിലവില്‍ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ മുഖേന ‘ഹിമാലയന്‍’, ‘ഇന്റര്‍സെപ്റ്റന്‍ ഐ എന്‍ ടി
650’, ‘കോണ്ടിനെന്റല്‍ ജി ടി 650′ ബൈക്കുകളാണു റോയല്‍ എന്‍ഫീല്‍ഡ് യു എസില്‍ വില്‍ക്കുന്നത്;’മീറ്റിയൊര്‍ 350’ എത്തുന്നതോടെ കമ്ബനിയുടെ ഉല്‍പന്നശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കായി മാറും.

പൂര്‍ണമായും പുതിയതായി റോയല്‍ എന്‍ഫീല്‍ഡ് രൂപകല്‍പ്പന ചെയ്ത മോട്ടോര്‍ സൈക്കിളാണ് ‘മീറ്റിയൊര്‍350’. ഈ ബൈക്കിന് അടിത്തറയാവുന്ന ‘ജെ’ പ്ലാറ്റ്ഫോമിലാവും ഭാവിയിലെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകള്‍ യാഥാര്‍ഥ്യമാവുകയെന്നും കമ്ബനി വ്യക്തമാക്കുന്നു. ബൈക്കിലെ പുത്തന്‍ 350 സി
സി, ഫോര്‍ സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എ ന്‍ജിന് 20.2 ബി എച്ച്‌ പിയോളം കരുത്തും 27 എന്‍ എംവരെ ടോര്‍ക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗീയര്‍ബോക്സാണു ട്രാന്‍സ്മിഷന്‍.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുത്തന്‍ ആവിഷ്കാരമായ ‘ട്രിപ്പര്‍ ടേണ്‍ ബൈ ടേണ്‍’ നാവിഗേഷന്‍ സംവിധാനം സഹിതം ആദ്യമായി വില്‍പ്പനയ്ക്കെത്തിയ ബൈക്കുമാണ് ‘മീറ്റിയൊര്‍ 350’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News