കമന്റുകൾക്ക് മറുപടി പറയുന്നത് ഒരു മോശം കാര്യമാണെന്നാണ് ചില സിനിമാക്കാർ കരുതുന്നത്: ഒമർ ലുലു

മീഡിയയിൽ ഏറ്റവും സജീവമായി നില കൊള്ളുന്ന മലയാള സിനിമാ സംവിധായകനാണ് ഒമർ ലുലു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റുമായി പ്രേക്ഷകരോട് നേരിട്ട് സംവദിക്കാറുള്ള ഒമർ ഒരാൾ പ്രൊഫൈലിൽ വന്നു സ്ഥിരമായി ചീത്ത വിളിച്ചാൽ തിരിച്ചു വിളിക്കേണ്ടി വരുമെന്നും ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലു ആരാധകരോട് ഫെയ്‌സ്ബുക്കിൽ സംവദിക്കുന്നതിനെ കുറിച്ച്‌ പറയുന്നതിങ്ങനെ:

സിനിമാതാരങ്ങളെല്ലാം സ്വന്തം പേജുകൾ സ്ഥിരമായി പരിശോധിക്കുന്നവരാണ്. ഞാനും അത്തരക്കാരനാണ്. പേജിൽ കമന്റു ചെയ്യുന്നവരോട് കൃത്യമായി മറുപടി പറയാറുണ്ട്. സൗഹൃദം പങ്കുവെയ്ക്കാറുണ്ട്. കമന്റുകൾക്ക് മറുപടി പറയുന്നത് എന്തോ ഒരു മോശം കാര്യമാണെന്നു ചില സിനിമാക്കാർ ധരിച്ചുവെച്ചിട്ടുണ്ട്.
എന്റെ വാഹനം ഓടിക്കുന്നതു സുഹൃത്തുക്കളാണ്. ഈ യാത്രാ സമയങ്ങളിലെല്ലാം ഞാൻ സമൂഹ മാധ്യമങ്ങളിലാകും. ആ സമയങ്ങളിലാണ് ഞാൻ കമന്റുകൾക്കു മറുപടി നൽകാറ്. ജാഡ കാരണമാവും പല സിനിമാക്കാരും ആളുകളുടെ കമന്റുകൾക്ക് മറുപടി കൊടുക്കാത്തത്.

അഭിനേതാക്കളിൽ പലരും ഷൂട്ടിന്റെ ഇടവേളകളിൽ നല്ലൊരു സമയവും കാരവാനിലാവും. ഈ സമയത്ത് ഇവരൊക്കെ ആരാധകരുടെ മെസേജുകൾ വായിക്കുന്നവരുമാണ്. പക്ഷേ കമന്റിട്ടാൽ എന്തോ മോശമാണെന്ന ധാരണ കൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News