
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം നിലവില്‍വരും. ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം.
മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ് എന്നിവ സംയുക്തമായി നിത്യോപയോഗ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഇത് സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും.
ഹാളിനുള്ളിലെ പരിപാടികള്‍ക്ക് പരമാവധി 100 പേര്‍ മാത്രം. കടകളും ഹോട്ടലുകളും രാത്രി ഒന്‍പത് മണിക്ക് ശേഷം പ്രവര്‍ത്തിക്കില്ല. ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 2 ലക്ഷം കോവാക്‌സിനും സംസ്ഥാനത്തെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here