
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ പുതിയ പ്രതിന്ധി കൂടി. ഇപ്പോള്‍ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നത് സെലിബ്രിറ്റികളാണ്.
കൊവിഡ് ബാധിച്ച സിനിമ, ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ് പറയുന്നു.
ആശുപത്രി കിടക്കകള്‍ കൊവിഡ് ബാധിച്ച ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തുമ്പോഴാണ് താരങ്ങളുടെ ഈ പ്രവണത.
ഗുരുതരമായ കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ചില ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ മുംബൈയില്‍ ആശുപത്രി കിടക്കകള്‍ കൈവശപ്പെടുത്തിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് കാണിച്ച് താരങ്ങള്‍ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിലെ കിടക്കകള്‍ ദീര്‍ഘ ദിവസങ്ങളിലേക്ക് കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here