തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിലക്കിനെതിരെ പ്രതിഷേധിച്ച്‌ മമതാ ബാനര്‍ജി

തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിലക്കിനെതിരെ പ്രതിഷേധിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയിലെ ഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നില്‍ ധര്‍ണ്ണയിരുന്നു മമതയുടെ പ്രതിഷേധം.

അതേ സമയം  സിതാല്‍കുച്ചിലെ വെടിവെയ്‌പ്പിനെ കുറിച്ച്‌ നടത്തിയ പ്രസ്‌താവനയില്‍ ബിജെപി നേതാവ്‌ രാഹുല്‍ സിന്‍ഹയെ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ 48 മണിക്കൂര്‍ വിലക്കി. ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിനോട് കമ്മീഷൻ വിശദീകരണം തേടുകയും ചെയ്തു.

17നാണ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന് മുന്നേ മമത തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പോരാണ് ബംഗാളിൽ.  പ്രചാരണ വിലക്ക്‌ എര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ ശക്തമായ പ്രതിഷേധമാണ് മമ്ത നടത്തിയത്.

കമ്മീഷന്റെ നടപടി  ഭരണഘടനാ വിരുദ്ധമാണെന്ന്‌‌ ആരോപിച്ച്‌‌ കൊല്‍ക്കത്തയിലെ ഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നില്‍ ധര്‍ണ്ണയിരുന്നു.  പുറത്തുനിന്നുള്ളവനാണെന്ന മമതയുടെ ആരോപണത്തിനെതിരെ കേന്ദ്ര ആഭ്യനതര മന്ത്രി അമിത്‌ ഷാ രംഗത്തെത്തി.

ത്രിണമുല്‍ കോണ്‍ഗ്രസിന്റെ വോട്ട്‌ ബാങ്ക്‌‌ നുഴഞ്ഞ്‌ കയറ്റക്കാരാണെന്ന്‌‌ അമിത്‌ ഷാ ആരോപിച്ചു. അതേ സമയം സീതാൽകുൽച്ചിലെ  വടിവെപ്പുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങളിൽ ബിജെപി നേതാക്കൾക്കതിരെയും കോമ്മീഷൻ നടപടി എടുത്തു.

നാലല്ല, എട്ട്‌ പേര്‍ കൊല്ലപ്പെടേണ്ടിയിരുന്നുവെന്ന്‌‌ സിതാല്‍കുച്ചി വെടിവെയ്‌പ്പുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രസ്‌താവനയിൽ ബിജെപി നേതാവ് രാഹുല്‍ സിന്‍ഹയെ 48 മണിക്കൂർ വിലക്കി.

വെടിവെയ്‌പ്പുമായി ബന്ധപ്പെട്ട്‌ വിവാദ പരാമര്‍ശം നടത്തിയ ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ്‌ ഘോഷിനോട്‌ തിരഞ്ഞെടുപ്പ്‌‌ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. നാളെ രാവിലെ 10 മണിക്കകം മറുപടി നല്‍കാനാണ്‌ നിര്‍ദ്ദേശം.

തുടർച്ചയായി തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മമത ബാനർജി എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്തമോർച്ചയും കമ്മീഷന് പരാതി നൽകി.   അതേ സമയം അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം മറ്റന്നാൾ അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here