അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി – രാമസ്വാമി ദമ്പതിമാരുടെ മൂന്ന് ദിവസം പ്രായമായ ആൺ കുഞ്ഞാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്ന് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി അധികൃതർ അറിയിച്ചു.

കുഞ്ഞിനു തൂക്കക്കുറവോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പോസ്റ്റ്മാർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി അറിയിച്ചു. പോസ്റ്റ്മാർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here