റംസാന്‍ മാസത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

കൊവിഡ്‌ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. റംസാന്‍ മാസത്തില്‍ പള്ളികളില്‍ അനുഷ്ഠാനങ്ങള്‍ ആചരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കണ്ടെയന്‍മെന്റ് സോണിലുളള മസ്ജിദുകള്‍ അടച്ചിടാനാണ് തീരുമാനം. ജനങ്ങളെ കൂട്ടം കൂടി നില്‍ക്കാനും അനുവദിക്കില്ല.

റംസാന്‍ മാസത്തില്‍ ജനങ്ങല്‍ പള്ളിയിലെത്തുന്നത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിത്. വലിയ സമ്മേളനങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല. പള്ളികള്‍ക്കകത്ത് ആളുകള്‍ രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഈ അകലം നിര്‍ബന്ധമാക്കാനായി തറയില്‍ പ്രത്യേക അടയാളങ്ങള്‍ വരയ്ക്കണം. തിരക്ക് ഒഴിവാക്കാന്‍ പള്ളിയ്ക്കകത്തേയ്ക്കുള്ള പ്രവേശനവും നിയന്ത്രിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News