തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കൂടുതല്‍ കൊവിഡ്- 19 നിയന്ത്രണങ്ങള്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കൂടുതല്‍ കൊവിഡ്- 19 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അറിയിച്ചു. ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വിഷു പ്രമാണിച്ച് കൃത്യമായ സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാ കൊവിഡ് – 19 മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ക്ഷേത്ര ഉത്സവങ്ങളോടനുബന്ധിച്ച പരിപാടികളില്‍ 200 ആളുകളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്നും അന്നദാനം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ബോര്‍ഡ് തീരുമാനിച്ചുവെന്നും പ്രസിഡന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News