തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ ഇ-പാസ്സ് നിര്‍ബന്ധം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ സര്‍ക്കാര്‍ ഇ- പാസ്സ് നിര്‍ബന്ധമാക്കി. കേരള-തമിഴ്നാട് അതിര്‍ത്തിയായ നാടുകാണി ചെക്ക്പോസ്റ്റില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പടുത്തിയിരിക്കുന്നത്.

നീലഗിരി ജില്ലയിലേക്ക് കടക്കാന്‍ ഇ-പാസ്സ് നിര്‍ബന്ധമാണ്. വിഷു പ്രമാണിച്ച് കേരളത്തില്‍ നിന്നും ഒട്ടനവധി വിനോദസഞ്ചാരികള്‍ ചെക്ക്‌പോസ്റ്റ് വഴി ഊട്ടി, കുനൂര്‍, വാല്‍പ്പാറ, കോത്തഗിരി എന്നീ സ്ഥലങ്ങലിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാലാണ് തമിഴ്‌നാട് സര്‍ക്കാര്‍ അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.

ഊട്ടിയിലെ വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന സസ്യോദ്യാനം, ബോട്ട് ഹൗസ്, റോസ് ഗാര്‍ഡന്‍, കൂനൂര്‍ സിംസ് പാര്‍ക്ക് എന്നീ കേന്ദ്രങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പുല്‍മൈതാനത്ത് പ്രവേശനത്തിനും വിശ്രമിക്കാനും കടുത്ത നിബന്ധനയുണ്ട്. ഒരുമണിക്കൂര്‍ പ്രവേശനസമയം നിജപ്പെടുത്തി. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 200 രൂപ പിഴ ഈടാക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News