രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു;മഹാരാഷ്ട്രയിൽ അറുപതിനായിരത്തിലേറെ കേസുകൾ റിപ്പോര്ട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.മഹാരാഷ്ട്രയിൽ അറുപതിനായിരത്തിലേറെ കേസുകൾ റിപ്പോര്ട്ട് ചെയ്തു.കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ഗുജറാത്ത് സംസ്ഥാനം പരാജയമാണെന്ന് ഹൈ കോടതി വിമർശിച്ചു. മൃദദേഹങ്ങൾ സംസ്കരിക്കാൻ സൗകര്യമില്ലാതെ ഗുജറാത്തിൽ ബന്ധുക്കൾ വലയുന്നു. കൊവിഡ് കേസുകള്‍
വർധിക്കുന്ന സാഹചര്യത്തിൽ മഹരാഷ്ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കന്ന ഗവർണർമാരുടെ യോഗം ഇന്ന് ചേരും

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഗവർണർമാരുടെ യോഗംചേരുന്നത് . യോഗത്തിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും പങ്കെടുക്കും. മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഗവർണർമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചത്. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തും
.കൊവിഡ് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുജറാത്ത് സർക്കാർ പരാജയമാണെന്ന് ഹൈ കോടതി വിമർശിച്ചു.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗുജറാത്തിലെ സ്ഥിതി ദിനംപ്രതി മോശമാകുകയാണ്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃദദേഹങ്ങൾ സംസ്കരിക്കാൻ കഴിയാതെ കുടുംബങ്ങൾ വലയുന്ന കാഴ്ചയാണ് ഗുജറാത്തിൽ.
മൃദ ദേഹങ്ങൾ തുറന്ന സ്ഥലങ്ങളിൽ സംസ്കരിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ആംബുലൻസുകളുടെ ക്ഷാമവും ഗുജറാത്തിൽ റിപ്പോർട്ട്‌ ചെയ്തു.അതേസമയം മഹരാഷ്ട്രയിൽ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് തെക്കേരി വ്യക്തമാക്കി.
ഇന്ന് രാത്രി 8 മണി മുതലാണ് നിരോധനാജ്ഞ. മഹാരാഷ്ട്രയിൽ ലോക്ഡൗൻ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചു ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം എടുക്കും..ദില്ലി , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും ലോക്ഡൗൻ ഏർപ്പെടുത്തുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.മഹാരാഷ്ട്രയിൽ മാത്രം 60,212 പേർക്കാണ് പുതുതായി കൊറോണരോഗം റിപ്പോർട്ട്‌ ചെയ്തത് .281 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു . മുംബൈയിൽ മാത്രം ഏഴാംയിരത്തോളം കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ദില്ലിയിൽ 13,468 പേർക്കും ഉത്തർപ്രദേശിൽ 18,021 പേർക്കും, കർണാടകയിൽ 6776 പേർക്കും രോഗം സ്ഥിതീകരിച്ചു.
രാജ്യത്ത് ടിക്ക ഉത്സവ് അവസാന ദിവസത്തിലേക്ക് കടന്നു. ഇന്നലെ മാത്രം 40 ലക്ഷം ഡോസ് കോവിഡ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News