ബാങ്കിങ്ങ് മേഖലയിലെ തൊഴില്‍ സമര്‍ദ്ദം വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍

സേവന മേഖലയായ ബാങ്കുകള്‍ കച്ചവടകേന്ദ്രങ്ങളായി മാറിയതോടെയാണ് ബാങ്ക് ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദ്ദം പതിന്‍മടങ്ങ് ഉയര്‍ന്നത്. ഇന്‍ഷൂറന്‍, മ്യൂച്വല്‍ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ടാര്‍ഗറ്റ് ജീവനക്കാര്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമാണ്.ബാങ്ക് ലയനം ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കിങ്ങ് നയങ്ങള്‍ പൊതുമേഖലാ ബാങ്കുകളുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു

കണ്ണൂര്‍ തൊക്കിലങ്ങാടി കാനറ ബാങ്ക് മാനേജര്‍ സ്വപ്നയുടെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് ബാങ്കിങ്ങ് മേഖലയിലെ തൊഴില്‍ സമര്‍ദ്ദം പുറം ലോകം അറിഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ സേവന മേഖലയായ ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്.

ഇന്‍ഷൂറന്‍സ്, മ്യൂച്ചല്‍ ഫണ്ട് തുടങ്ങിയവയുടെ വില്‍പ്പനയ്ക്കാണ് പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും പ്രാധാന്യം നല്‍കുന്നത്. ഇവയുടെ വില്‍പ്പന വര്‍ദ്ദിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് ടാര്‍ഗറ്റും നല്‍കുന്നു. ഇതാണ് കടുത്ത ജോലി സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നെന്ന് ബെഫി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി ആര്‍ രാജന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര തൊഴില്‍ നയത്തിന്റെ ഭാഗമായി സ്ഥിരം ജീവനക്കാര്‍ക്ക് പകരം അപ്രന്റീസുകളെ നിയമിക്കുന്നതാണ് പുതിയ രീതി. ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതായത് ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിയാക്കി.പല വിധ കാരണങ്ങളാല്‍ കടുത്ത ജോലി സമ്മര്‍ദ്ദമാണ് ജീവനക്കാര്‍ നേരിടേണ്ടി വരുന്നത്.പുതിയ ബാങ്കിങ് നയങ്ങളുടെ ഇരയാണ് ആത്മഹത്യ ചെയ്ത സ്വപ്നയെന്നാണ് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here