കൊവിഡ് നിയന്ത്രണത്തില്‍ വിഷു ആഘോഷിച്ച് മലയാളികള്‍; പ്രതിസന്ധികള്‍ മറികടന്ന് മുന്നോട്ടുപോവാന്‍ വിഷുദിനം ഊര്‍ജമാവട്ടെയെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരി ലോകത്ത് ദുരിതം വിതച്ചതിന് പിന്നാലെ മലയാളികള്‍ ആഘോഷിക്കുന്ന രണ്ടാമത്തെ വിഷുക്കാലമാണ് ഇത് മലയാളികള്‍ക്ക്.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളോടെ മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്.

വിഷുക്കണിയൊരുക്കിയും കൈ നീട്ടം നല്‍കിയും വിഷുക്കോടിയുടുത്തും ചെറിയതോതിലെങ്കിലും കുടുംബങ്ങളിലെ ഒത്തുകൂടലുമായി മലയാളികള്‍ വിഷു ആഘോഷത്തിന്റെ തിരക്കിലാണ്.

ക്ഷേത്രങ്ങളിലെല്ലാം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് വിഷു കണിയൊരുക്കിയിരിക്കുന്നത്. ഭൂരിഭാഗം പേരും കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ വീടുകളിലാണ് വിഷു കണിയൊരുക്കിയിരിക്കുന്നത്.

ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്.

ആഘോഷങ്ങൾക്കും കൂട്ടിച്ചേരലുകൾക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്. രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും…

Posted by Pinarayi Vijayan on Tuesday, 13 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News