സേവന മേഖലയായ ബാങ്കുകൾ കച്ചവടകേന്ദ്രങ്ങളായതോടെ ജീവനക്കാരുടെ ജോലിഭാരവും വര്‍ധിച്ചു

സേവന മേഖലയായ ബാങ്കുകൾ കച്ചവടകേന്ദ്രങ്ങളായി മാറിയതോടെയാണ് ബാങ്ക് ജീവനക്കാരുടെ തൊഴിൽ സമ്മർദ്ദം പതിൻമടങ്ങ് ഉയർന്നത്.

ഇൻഷൂറൻ, മ്യൂച്വൽ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങിയ തേർഡ് പാർട്ടി ഉൽപ്പന്നങ്ങളുടെ വിൽപ്പന ടാർഗറ്റ് ജീവനക്കാർക്ക് താങ്ങാവുന്നതിൽ അപ്പുറമാണ്.

ബാങ്ക് ലയനം ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കിങ്ങ് നയങ്ങൾ പൊതുമേഖലാ ബാങ്കുകളുടെ തകർച്ചയിലേക്ക് നയിക്കുമെന്ന് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു

കണ്ണൂർ തൊക്കിലങ്ങാടി കാനറ ബാങ്ക് മാനേജർ സ്വപ്നയുടെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് ബാങ്കിങ്ങ് മേഖലയിലെ തൊഴിൽ സമർദ്ദം പുറം ലോകം അറിഞ്ഞത്.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ സേവന മേഖലയായ ബാങ്കുകളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്.

ഇൻഷൂറൻസ്, മ്യൂച്ചൽ ഫണ്ട് തുടങ്ങിയവയുടെ വിൽപ്പനയ്ക്കാണ് പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും പ്രാധാന്യം നൽകുന്നത്. ഇവയുടെ വിൽപ്പന വർദ്ദിപ്പിക്കാൻ ജീവനക്കാർക്ക് ടാർഗറ്റും നൽകുന്നു.

ഇതാണ് കടുത്ത ജോലി സമ്മർദ്ദത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നെന്ന് ബെഫി കണ്ണൂർ ജില്ലാ സെക്രട്ടറി ടി ആർ രാജൻ ചൂണ്ടിക്കാട്ടി.

കേന്ദ്ര തൊഴിൽ നയത്തിൻ്റെ ഭാഗമായി സ്ഥിരം ജീവനക്കാർക്ക് പകരം അപ്രൻ്റീസുകളെ നിയമിക്കുന്നതാണ് പുതിയ രീതി.

ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാതായത് ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിയാക്കി.പല വിധ കാരണങ്ങളാൽ കടുത്ത ജോലി സമ്മർദ്ദമാണ് ജീവനക്കാർ നേരിടേണ്ടി വരുന്നത്.

പുതിയ ബാങ്കിങ് നയങ്ങളുടെ ഇരയാണ് ആത്മഹത്യ ചെയ്ത സ്വപ്നയെന്നാണ് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here