കോവിഡ് വ്യാപനം രൂക്ഷം ; സുപ്രീംകോടതിയില്‍ കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗലക്ഷണങ്ങളുള്ളവരെ കോടതി വളപ്പില്‍ പ്രവേശിപ്പിക്കില്ല.

രോഗലക്ഷണമുള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. കോടതി പരിസരത്ത് കൂട്ടം കൂടാന്‍ അനുവദിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് സുപ്രീംകോടതിയില്‍ നടപ്പാക്കുക.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും പുതിയ സിര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. അതേസമയം, നേരത്തെ 50 ശതമാനത്തിലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്നു സിറ്റിംഗ് നടത്താനടക്കം തീരുമാണിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here