ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാന്‍ സംഘപരിവാരം ശ്രമിക്കുന്ന കാലത്ത് അംബേദ്കറിന്റെ ജന്‍മദിനാഘോഷം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയും രാജ്യം കണ്ടമഹാന്‍മാരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളുമായി ബിആര്‍ അംബേദ്കറുടെ ജന്‍മദിനമാണ് ഇന്ന്. ജാതി വിവേചനത്തിനും അനീതികള്‍ക്കുമെതിരെ പോരാടിയ അംബേദ്കറുടെ ജീവിതം സാമൂഹ്യ അസമത്വങ്ങള്‍ക്കെകിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജമാണ്.

സാമൂഹികവും ജാതീയവുമായ അസമത്വങ്ങള്‍ സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ കൂടുതല്‍ ശക്തമാകുമ്പോള്‍. ഭരണണഘടനയും ഭരണഘടനയുടെ അടിസ്ഥാനമുല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന പുതിയ കാലത്ത് അംബേദ്കറിന്റെ ജന്മദിനാഘോഷം ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്.

ഭരണഘടനയ്‌ക്കെതിരായ സംഘപരിവാര്‍ നീക്കങ്ങളെ എതിര്‍ക്കുന്ന ജനാധിപത്യ വിശ്വാസികള്‍ ഭരണഘടനയുടെ സംരക്ഷകര്‍ക്ക് സംഘപരിവാരത്തിനെതിരായ പോരാട്ടത്തിന്റെ ഊര്‍ജമാണ് ഈ ദിവസം.

ജാതി ചൂഷണങ്ങളില്ലാത്ത, വര്‍ഗഭേദങ്ങളില്ലാത്ത, ജനാധിപത്യം പൂര്‍ണമായും അര്‍ത്ഥവത്താകുന്ന ലോക നിര്‍മ്മിതിയ്ക്ക് വേണ്ടി മനുഷ്യര്‍ പോരാടുന്ന കാലത്തോളം അംബേദ്കര്‍ ഓര്‍മ്മിക്കപ്പെടും. അദ്ദേഹം പങ്കുവച്ച അറിവുകള്‍ വെളിച്ചം പകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel