
തിരുവനന്തപുരത്ത് ദേശീയപാതയില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് നൂറുപവനോളം കൊള്ളയടിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസ് പിടിയില്‍. 5 പ്രതികളാണ് പിടിയിലായത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു.
തമിഴ്‌നാട് രജിസ്‌ട്രേഷനിലുളള രണ്ട് കാറുകളിലെത്തിയ കവര്‍ച്ചാസംഘം സ്വര്‍ണ്ണവ്യാപാരിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരുന്നു. വെളള ഏര്‍ട്ടിക്ക കാറിലും ചുവന്ന സ്വിഫ്റ്റ് കാറിലുമായാണ് സ്വര്‍ണ്ണവ്യാപാരി സമ്പത്തിനെയും സഹായികളെയും ആക്രമികള്‍ പിന്തുടര്‍ന്നത്.
സ്വര്‍ണ്ണം മോഷ്ടിച്ച ശേഷം സമ്പത്തിന്റെ സഹായികളെ കാറില്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ചു. സിസിടിവിയോ വലിയ ആള്‍ത്തിരക്കോ ഇല്ലാത്ത ഇടവഴിയിലൂടെയാണ് സംഘം യാത്രചെയ്ത് പോത്തന്‍കോടിന് സമീപമുളള വാവറയമ്പലം എന്ന സ്ഥലത്ത് എത്തിയത്.
കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ പൊലിസിന് ലഭിച്ചിരുന്നു. ഇവ വ്യാജമാണെന്നും കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here